Thursday, August 7, 2008

എസ്സെംസിയും മലയാളവും

യൂണീകോഡിന് പിന്തിരിഞ്ഞു നിന്ന് ആണവ ചില്ലുകളെ ഇത്രമാത്രമെതിര്‍ക്കാന്‍ എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. അത് എസ്.എം.സി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം അല്ലാത്തതുകൊണ്ടു മാത്രമാണെന്നു പോലും തോന്നിപ്പോകുന്നു. ഗ്നു/ലിനക്സിനു കാര്‍ക്കോടകന്‍ പാച്ച് ശരിയായതെന്നാണ്?? അതിനുമുമ്പ് ആരും പാച്ചുകളൊന്നും സൃഷ്ടിച്ചിരുന്നില്ലേ?? അതുപോലെ zwnj ഉം zwj ഉം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗത്തിന്റെ പടിയായിതിനെ കാണരുതോ? സ്വന്തം കഴിവില്‍ അഭിരമിച്ചുപോയാലിങ്ങനിരിക്കും; തങ്ങള്‍മാത്രം ശരിയെന്നും ഇതരലോകവാസികളെല്ലാം മന്ദബുദ്ധികളോ ശത്രുക്കളോ ആണെന്നും തോന്നിപ്പോകും. എസ്.എം.സിയെ കുറ്റപ്പെടുത്താനാവില്ല, അമേരിക്കയ്ക്കും, അല്‍ഖായിദക്കും പറ്റിയതേ അവര്‍ക്കും പറ്റിയിട്ടുള്ളു. എസ്.എം.സി. തങ്ങള്‍ക്ക് ഗ്നു/ലിനക്സിലുള്ള മേധാവിത്തത്തെ പരമാവധി ഉപയോഗിച്ച് [മൈക്രോസോഫ്റ്റ് അവരുടെ ആശയങ്ങള്‍ക്ക് ചെയ്യുന്നതെന്തോ അതു പോലെ ;-) ] തങ്ങള്‍ പറയുന്നതുമാ‍ത്രമാണു ശരിയെന്നു സ്ഥാപിക്കാനുള്ള ശ്രമമല്ലേ എന്നൊന്നും ആരും സംശയിക്കരുത്. സ്വതന്ത്രമായ ചിന്തയില്‍ നിന്നുരുത്തിരിയുന്ന പ്രബുദ്ധങ്ങളായ നിര്‍ദ്ദേശങ്ങളാണവ.

കണ്‍‌വലയം കണ്വലയം എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടില്ലേ. റോഡിലിറങ്ങിയാല്‍ ഓട്ടോറിക്ഷപോലെയോ കുടിവെള്ള പൈപ്പിലെ കാറ്റു പോലെയോ നിത്യജീവിതത്തില്‍ അത്യന്താപേക്ഷവും സമാനപദങ്ങള്‍ പോലുമില്ലാത്തതുമായ വാക്കുകളാണവ. മലയാളികള്‍ സേര്‍ച്ചുന്നതു മുഴുവനും ഈ പദങ്ങള്‍ക്കായാണ്. ഇതിനിടയിലെന്തിനാ ചേട്ടാ (ചേച്ചീ) നിങ്ങള്‍ കുന്നംകുളം (കുന്ദംകുളം) പോലുള്ള പദങ്ങള്‍ ചിന്തിച്ചെടുക്കുന്നത്? സ്വതന്ത്രചിന്തയ്ക്കുള്ള അവകാശം സ്വമകയ്ക്കാണെന്നറിയില്ലേ കഴുതപൊതുജനങ്ങളേ... പുതിയ ലിപി മലയാളമല്ലന്നു പറഞ്ഞു വിദ്യാര്‍ത്ഥികളെ കഷ്ടത്തിലാക്കിയ ഒരു അദ്ധ്യാപകനെ ഓര്‍മ്മവരുന്നു. അയ്യാള്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന പിള്ളേരെ പെട്ടന്നു പഴയലിപിയില്‍ [തനതു ലിപിയില്‍ :-p] അക്ഷരം പഠിപ്പിക്കാനൊരു ശ്രമം നടത്തി. കുട്ടികള്‍ അതുവരെ പഠിച്ചതു പുതിയലിപി, പുസ്തകങ്ങളിലുള്ളവയും പുതിയലിപി. ആറില്‍ അദ്ധ്യാപകന്‍ മാറിയതു കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല.

കുറഞ്ഞപക്ഷം കോമ്പ്ലക്സ് അല്ലാതെ എന്താണ് പ്രശ്നം എന്നെങ്കിലും മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറയണം. അതൊന്നും പറയില്ല; പകരം സിബു വളഞ്ഞവഴിയിലൂടെ യൂണീകോഡിനെ കൊണ്ടു ചെയ്യിച്ചതാണെന്നു പറഞ്ഞുകളയും, അതാണ് സുഖം, സ്വതന്ത്രം, കൂടുതല്‍ ചോദ്യങ്ങളുണ്ടാവില്ലല്ലോ ;-). ഏറ്റവും മനസ്സിലായ വാദങ്ങള്‍ എന്താണെന്നാല്‍ അത് ഭാഷയെ തകര്‍ക്കുന്നുവെന്നത്രേ... മലയാളത്തില്‍ ചില്ലുകള്‍ അക്ഷരമേയല്ലപോലും. . ആര്‍ക്കെങ്കിലും “ഞാന്‍‌“എന്നെഴുതണമെങ്കില്‍ “ഞാ” എഴുതുക; “ന” എഴുതുക “്“ ഇടുക zwj ഇടുക. മലയാളം വ്യാകരണത്തില്‍ ഏറെ പ്രസക്തിയുള്ളതും എഴുത്തച്ഛന്‍, രാജരാജവര്‍മ്മ, മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്, പന്മന തുടങ്ങിയവര്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചുപയോഗിക്കുകയോ പറയുകയോ ചെയ്തിട്ടുള്ള പ്രത്യേക സാധനമാണീ zwj. കുറ്റ്യാടിക്കടുത്ത് പാറശാലയിലെ ഒരു തെങ്ങിന്റെ പൊത്തില്‍ നിന്നും ലഭിച്ച പുരാതന താളിയോല ഗ്രന്ഥത്തില്‍ ഈ ചിഹ്നത്തെ ‘ഷക്കീല’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അത്ര പ്രാധാന്യമുള്ള zwj ഒഴിവാക്കിയാല്‍ മലയാള ഭാഷയ്ക്ക് ചരമഗീതം പാടണം എന്നത്രേ എസ്.എം.സിയുടെ വാദം. അടുത്തവാദം അത് ഇരട്ട എന്‍‌കോഡിങ് കൊണ്ടു വരുന്നുവത്രേ.. റിവേഴ്സ് കോമ്പാറ്റബിലിറ്റി കൊടുത്തില്ലായിരുന്നെങ്കില്‍ അതായിരിക്കും അപ്പോള്‍ പ്രശ്നം. അല്ലങ്കില്‍ തന്നെ ഒടക്കുണ്ടാക്കാനാണോ ബുദ്ധിമുട്ട്. ഇപ്പോള്‍ എസ്എംസിയുടെ നിലപാടു മൂലം മലയാളത്തിനു ഇരട്ട സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുന്നു; ഹൂറേ.. എത്ര മനോഹരം.. മലയാളം വളരട്ടെ..

ഒരു യന്ത്രനിയന്ത്രണതന്ത്രവും (ഓ.എസ്സിനു എസ്സെംസി ഇങ്ങിനെ പറയാനിടയുണ്ട്) യൂണീകോഡ് 5.1 ഉപയോഗിക്കുന്നില്ലന്നാരോ പറയുന്നതുകേട്ടു. വിസ്റ്റ മുമ്പേ ഇറങ്ങിയതു കൊണ്ട് അതില്‍ കാണാനിടയില്ല. കമ്പനി മൈക്രോസോഫ്റ്റ് ആയതിനാല്‍ ഉടന്‍ തന്നെ സര്‍വ്വീസ് പാക് വരും, അതില്‍ കാണുമെന്നു ന്യായമായും വിശ്വസിക്കാം. അല്ലങ്കില്‍ തന്നെ ലത്തീന്മാര്‍ക്കു എന്തു 5.1? ഗ്നു/ലിനക്സ് എസ്സെംസിയുടെ കോളനിയായതിനാല്‍ അവിടെയും കാണില്ല. യൂണീകോഡ് 5.1 -നു ചേരുന്ന ഫോണ്ടില്ലന്നും ആരോ മുറുമുറുത്തിരുന്നു. പിന്തിരിപ്പന്‍ മൂരാച്ചി സ്വതന്ത്രമുതലാളിമാര്‍ക്ക് അങ്ങിനേയും ആശ്വസിക്കാവുന്നതാണ്. പാച്ചും, പാച്ചിയ പാച്ചും, പാച്ചിന്മേല്‍ പാച്ചുമില്ലാതെ ലിനക്സ് വേര്‍ഷനുകളിലേറ്റം പ്രചാരമുള്ള ഉബുണ്ടുവും ഫെഡോറയുമൊന്നുമിതുവരെ മലയാളം വൃത്തിയായി കാണിക്കാന്‍ തുടങ്ങിയിട്ടില്ല, അതുപോലും കഴിഞ്ഞിട്ടില്ലന്നര്‍ത്ഥം.

പുതുക്കിപ്പുതുക്കി പുതുലിപിയായിപ്പുരനിറഞ്ഞു നില്‍ക്കുന്ന അഞ്ജലിയെ ഉബണ്ടുവില്‍ നിന്നോ ഡെബിയനില്‍ നിന്നോ മറ്റോ ഇറക്കിവിടാനുള്ള ശ്രമവും നിന്ദാര്‍ഹം തന്നെ. കഷണ്ടിക്കു മരുന്നു കിട്ടിയേക്കും, പക്ഷേ ഈ രോഗത്തിനു മരുന്നുണ്ടെന്നു കള്ളസ്വാമിമാരുപോലും പറയില്ല. കുറേയധികം ഫോണ്ടുകള്‍ മെയിന്റൈന്‍ ചെയ്യുന്നുവെന്നവകാശപ്പെടുന്നവര്‍ അഞ്ജലി പോലെ കാണാനേറ്റം വൃത്തിയും, വ്യക്തമായ ലൈസന്‍സുമുള്ള ഒരു ഫോണ്ട് - അതിനെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അതു ശരിയാക്കി- ഉപയോഗിക്കരുത്, നീക്കംചെയ്തു ഓടിക്കണം - പകരം ആ സമയം ആരെവിടെ എമ്മെസോഫീസ് ഉപയോഗിക്കുന്നു, ആര് എവിടെ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കുന്നു എന്നൊക്കെ തന്നെ നോക്കണം. പുതിയ ചില്ലുകൊട്ടാരത്തില്‍ അഞ്ജലിപ്പെണ്ണിനൊരു തുണയായി ഏവൂരാന്‍ രഘുച്ചെക്കനു ചില്ലുനിക്കറിടീപ്പിച്ചുവെങ്കിലും എസ്സെംസി ഈ പുകഞ്ഞകൊള്ളികളെവിടുണ്ടെന്നു പോലും പറഞ്ഞുതരില്ല, തീര്‍ച്ച. എങ്കിലും, അവര്‍ തന്നെ എങ്ങിനെ യൂണീകോഡ് 5.1 നെ 5.0 ആക്കി വായിക്കാം എന്നു പറഞ്ഞുതരും. സൂചിയും തൂമ്പയുമെല്ലാം പണിയായുധങ്ങളാണല്ലോ..

ലിനക്സും എസ്.എം.സിയും എല്ലാം വളരട്ടെ, എല്ലാരും dirty shaky dud windows ഉപയോഗിക്കട്ടെ... ജയജയ കോമള കേരള ധരണി

ബൃദകോഷ്ഠം:"Unlike Latin in most of the indic languages collations are based on linguistic rules. If you are not considering it, it will become a play yard of people with vested interests...(SMC)." ഇത്ര ക്രാന്തദര്‍ശികളായ സ്വമക ഇനി പൊതുധാരയിലിക്കിറങ്ങണമെന്നപേക്ഷ. ആദ്യമായി വാഹനമോടിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ഇപ്പോള്‍ നാലുചക്രവാഹനങ്ങള്‍ക്ക് "H" എന്ന ഇംഗ്ലീഷ് അക്ഷരമാണുപയോഗിക്കുന്നത് അത് സായിപ്പിന്റെ കുത്തകബൂര്‍ഷ്വാ സ്വഭാവം അടിച്ചേല്‍പ്പിച്ചതാണ്. പകരം മലയാളം അക്ഷരം “ക്ഷ” ഉപയോഗിക്കാനൊരു സ്വന്തന്ത്ര പ്രക്ഷോഭം എത്രയും വേഗം തുടങ്ങരുതോ.. ഇരുചക്രവാഹനങ്ങള്‍ക്കുള്ള “8” നു പകരമുള്ള പദം സ്വമക സ്വയം കണ്ടെത്താനപേക്ഷ, ഈയുള്ളവന്റെ തലയില്‍ പകരം നിലാവെളിച്ചം മാത്രമാണുള്ളത്.

9 comments:

keralafarmer said...

ഇത് 5.0
ഇത് 5.1

libregeek said...

ZWJ ഒഴിവാക്കാന്‍ ഇത്രയും വ്യഗ്രത കാണിക്കുന്നവര്‍ ZWNJ യെ കുറിച്ച് ഒന്നും മിണ്ടാത്തതെന്തേ ?

കര്യാത്തന്‍ said...

> ഈയുള്ളവന്റെ തലയില്‍ പകരം നിലാവെളിച്ചം മാത്രമാണുള്ളത്. -Yes, we can understand that.. That's why we are trying our best. :)

കര്യാത്തന്‍ said...

അഞ്ജലിപ്പെണ്ണിനെ രഘുച്ചെക്കന്റെ കൂടെമാത്രമല്ല വേറെ കുറെ കൂട്ടുകാരുടെയും കൂടെ ചന്തത്തില്‍ നിറുത്തിയിരിക്കുന്നതു കാണണോ?
http://packages.debian.org/lenny/all/ttf-malayalam-fonts/filelist
ബഗ്ഗുകള്‍ തീര്‍ത്തു ഉബുണ്ടുവിനും ഫെഡോറയ്ക്കും ഡെബിയനും വേണ്ടി അഞ്ജലിയെ തയ്യാറാക്കിയതും smc തന്നെ! ഇനി വരാന്‍ പോകുന്ന എല്ലാ പ്രമുഖ ഗ്നു/ലിനക്സ് പതിപ്പിലും അഞ്ജലിയും ഉണ്ടാവും കെട്ടോ... ഇനി പറ ആരാ അഞ്ജലിയെ ഓടിച്ചതു്?

Anonymous said...

ഗ്നു/ലിനക്സിനു കാര്‍ക്കോടകന്‍ പാച്ച് ശരിയായതെന്നാണ്?? അതിനുമുമ്പ് ആരും പാച്ചുകളൊന്നും സൃഷ്ടിച്ചിരുന്നില്ലേ?? അതുപോലെ zwnj ഉം zwj ഉം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗത്തിന്റെ പടിയായിതിനെ കാണരുതോ?

യൂണിക്കോഡ് 5.1 ZWJ, ZWNJ എന്നിവയെ നീക്കം ചെയ്യാനുള്ള പതിപ്പല്ല. അതിനു വേണ്ടിയുള്ള യാതൊരു ശ്രമവും യൂണിക്കോഡ് 5.1 ല്‍ ഇല്ല. ZWJ, ZWNJ എന്നിവ ഉപയോഗിച്ചെഴുതുന്ന ചില്ലുകളും മറ്റെന്തും 5.1 ലും നിലനിര്‍ത്തിയിരിക്കുന്നു. യൂണിക്കോഡ് 5.1 വായിച്ച ശേഷം മാത്രം മതിയായിരുന്നു ഈ കുറ്റപ്പെടുത്തല്‍. കാര്‍ക്കോടകന്‍ ബഗ്ഗ് ഫിക്സ് ചെയ്ത പോലെ ഒരു ബഗ് ഫിക്സായിട്ടാണു് നിങ്ങള്‍ ഇതിനെ കാണുന്നതെങ്കില്‍ തെറ്റിപ്പോയി. ZWNJ ഉപയോഗിക്കാതെ എഴുതാന്‍ പറ്റാത്ത എത്രയോ വാക്കുകളുണ്ടു്..



പുതിയ ലിപി മലയാളമല്ലന്നു പറഞ്ഞു വിദ്യാര്‍ത്ഥികളെ കഷ്ടത്തിലാക്കിയ ഒരു അദ്ധ്യാപകനെ ഓര്‍മ്മവരുന്നു. അയ്യാള്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന പിള്ളേരെ പെട്ടന്നു പഴയലിപിയില്‍ [തനതു ലിപിയില്‍ :-p] അക്ഷരം പഠിപ്പിക്കാനൊരു ശ്രമം നടത്തി. കുട്ടികള്‍ അതുവരെ പഠിച്ചതു പുതിയലിപി, പുസ്തകങ്ങളിലുള്ളവയും പുതിയലിപി. ആറില്‍ അദ്ധ്യാപകന്‍ മാറിയതു കൊണ്ട് വലിയ പ്രശ്നമുണ്ടായില്ല.


എന്നു മാത്രമല്ല , പുതിയ ലിപിയില്‍ സ്കൂളിലും കോളേജിലും പഠിക്കുകയും, പുതിയ ലിപിയില്‍ എഴുതിയ പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയും ചെയ്തിരുന്ന മലയാളികള്‍ ഇന്റര്‍നെറ്റിലെ മലയാളം അഞ്ജലിയിലും മീരയിലും രചനയിലും തനതുലിപിയില്‍ തന്നെ കണ്ടു്, ഇതെങ്ങനെ വായിക്കേണ്ടൂ, ഇതെങ്ങനെ എഴുതേണ്ടൂ എന്നറിയാതെ മിഴുങ്ങസ്യാ എന്നു നിന്നു പോവുകയും വര്‍ഷാവര്‍ഷം പതിനായിരത്തിലധികം ബ്ലോഗുകള്‍ എഴുതുകയും/വായിക്കുകയും വിക്കിപ്പീഡിയയില്‍ ആയിരക്കണക്കിനു ലേഖനങ്ങളെഴുതുകയും ചെയ്തു; തനതുലിപിയില്‍ തന്നെ...എന്തൊരു കഷ്ടപ്പാടായിരുന്നെന്നോ അവര്‍ക്കൊക്കെ..!


പുതിയ ലിപിയും പഴയ ലിപിയുമൊക്കെ പൊതുവില്‍ ഫോണ്ടിനെ ആസ്പദമാക്കിയാണു് ഉള്ളതു്. അല്ലാതെ യൂണിക്കോഡും അതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല.


അത്ര പ്രാധാന്യമുള്ള zwj ഒഴിവാക്കിയാല്‍ മലയാള ഭാഷയ്ക്ക് ചരമഗീതം പാടണം എന്നത്രേ എസ്.എം.സിയുടെ വാദം.

ZWJ , ZWNJ മലയാളത്തിനു മാത്രമാണു് എന്നാണു് താങ്കള്‍ വിശ്വസിക്കുന്നതെങ്കില്‍ തെറ്റി. ഇന്ത്യയിലെ ഒട്ടുമിക്കഭാഷകള്‍ക്കും, സിംഹള, അറബി തുടങ്ങിയ ഭാഷകള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയാണു് ഇവ നിര്‍വചിച്ചിരിക്കുന്നതു്. തമിഴ്‌നാട് എന്നു് ZWNJ ഇല്ലാതെ ഒന്നെഴുതിക്കാണിക്കാമോ? ബംഗാളി ഭാഷയില്‍ ZWJ, ZWNJ എന്നിവ ഉപയോഗിക്കുന്ന നിരവധി വാക്കുകളുണ്ടു്. ഹൊ! ഇതൊക്കെ എത്ര കാലങ്ങളായി എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു...എന്നിട്ടും....


അടുത്തവാദം അത് ഇരട്ട എന്‍‌കോഡിങ് കൊണ്ടു വരുന്നുവത്രേ.. റിവേഴ്സ് കോമ്പാറ്റബിലിറ്റി കൊടുത്തില്ലായിരുന്നെങ്കില്‍ അതായിരിക്കും അപ്പോള്‍ പ്രശ്നം. അല്ലങ്കില്‍ തന്നെ ഒടക്കുണ്ടാക്കാനാണോ ബുദ്ധിമുട്ട്. ഇപ്പോള്‍ എസ്എംസിയുടെ നിലപാടു മൂലം മലയാളത്തിനു ഇരട്ട സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുന്നു; ഹൂറേ.. എത്ര മനോഹരം.. മലയാളം വളരട്ടെ..

പറയുന്നതു കേട്ടാല്‍ ബാക്ക്‌വേഡ് കമ്പാറ്റിബിലിറ്റി എസ്എംസി കൊണ്ടുവന്നതാണെന്നു തോന്നും.. എസ്എംസിയൊക്കെ ഉണ്ടാവുന്നതിനുമുമ്പേ യൂണിക്കോഡ് നിശ്ചയിച്ചതാണതു്. നിലനില്‍ക്കുന്ന കോഡ് പോയിന്റും സീക്വന്‍സും മാറ്റില്ല എന്നതു് യൂണിക്കൊഡിന്റെ നയമാണു്. അതുകൊണ്ടാണു് അവര്‍ നിലനില്‍ക്കുന്ന സീക്വന്‍സിനു പകരം പുതിയതുകൊണ്ടുവന്നപ്പോള്‍ പുതിയതും പഴയതും ചേര്‍ന്നു രണ്ടു് എന്‍കോഡിങ്ങ് ഉണ്ടായതു്. അല്ലാതെ എസ്.എം.സിയാണു് ഇരട്ട എന്‍കോഡിങ്ങിനു കാരണം എന്നു പറയുന്നതു് ശുദ്ധമണ്ടത്തരമാണു്. എസ്.എം.സി പറയുന്നതിനു് ഇതേവരെ യൂണിക്കോഡ് യാതൊരു പരിഗണനയും തന്നിട്ടില്ല. പിന്നെയല്ലേ..!


ഒരു യന്ത്രനിയന്ത്രണതന്ത്രവും (ഓ.എസ്സിനു എസ്സെംസി ഇങ്ങിനെ പറയാനിടയുണ്ട്) യൂണീകോഡ് 5.1 ഉപയോഗിക്കുന്നില്ലന്നാരോ പറയുന്നതുകേട്ടു.
എന്താണു മാഷേ ഇതെല്ലാം? എസ്സെംസി പറയുവാനിടയുണ്ടെന്നും മറ്റും പറഞ്ഞു്...ആരോ പറയുന്നതുകേട്ടെന്നും പറഞ്ഞു്... ഓയെസ്സിന്റെ മലയാളം അറിയണമെങ്കില്‍ എട്ടാം ക്ലാസിലെ പുസ്തകമെടുത്തുനോക്കൂ.. അതില്‍ പറഞ്ഞിരിക്കുന്ന മലയാളം വാക്കുതന്നെയേ എസ്.എം.സി യും ഉപയോഗിക്കുന്നുള്ളൂ.. എന്താ പുതിയ വല്ല വാക്കും നിര്‍ദ്ദേശിക്കാനുണ്ടോ?


പാച്ചും, പാച്ചിയ പാച്ചും, പാച്ചിന്മേല്‍ പാച്ചുമില്ലാതെ ലിനക്സ് വേര്‍ഷനുകളിലേറ്റം പ്രചാരമുള്ള ഉബുണ്ടുവും ഫെഡോറയുമൊന്നുമിതുവരെ മലയാളം വൃത്തിയായി കാണിക്കാന്‍ തുടങ്ങിയിട്ടില്ല, അതുപോലും കഴിഞ്ഞിട്ടില്ലന്നര്‍ത്ഥം.
കുറേ പ്രാവശ്യം പാച്ച് പാച്ച് എന്നെഴുതിയതുകൊണ്ടു് കുറേ പാച്ചു് ഉണ്ടെന്നു വായനക്കാര്‍ വിചാരിക്കും എന്നാണോ? കഴിഞ്ഞ ഒരു വര്‍ഷമായി ഒരേയൊരു പാച്ചേ അപ്‌സ്ട്രീമില്‍ എത്താതെയുണ്ടായിട്ടുള്ളൂ.. അതാണു് കഴിഞ്ഞയാഴ്ച കമ്മിറ്റ് ആയ കാര്‍ക്കോടകന്‍ പാച്ച്.ഇനി വേറെ പാച്ചൊന്നുമില്ല. . വിന്‍ഡോസില്‍ ഇപ്പോഴും ഈ പ്രശ്നങ്ങളൊക്കെ ഉണ്ടു താനും. ഫെഡോറയുടെയോ ഉബുണ്ടുവിന്റെയോ ഡെബിയന്റെയോ പുതിയ പതിപ്പുപയോഗിക്കുക.


പുതുക്കിപ്പുതുക്കി പുതുലിപിയായിപ്പുരനിറഞ്ഞു നില്‍ക്കുന്ന അഞ്ജലിയെ ഉബണ്ടുവില്‍ നിന്നോ ഡെബിയനില്‍ നിന്നോ മറ്റോ ഇറക്കിവിടാനുള്ള ശ്രമവും നിന്ദാര്‍ഹം തന്നെ. കഷണ്ടിക്കു മരുന്നു കിട്ടിയേക്കും, പക്ഷേ ഈ രോഗത്തിനു മരുന്നുണ്ടെന്നു കള്ളസ്വാമിമാരുപോലും പറയില്ല. കുറേയധികം ഫോണ്ടുകള്‍ മെയിന്റൈന്‍ ചെയ്യുന്നുവെന്നവകാശപ്പെടുന്നവര്‍ അഞ്ജലി പോലെ കാണാനേറ്റം വൃത്തിയും, വ്യക്തമായ ലൈസന്‍സുമുള്ള ഒരു ഫോണ്ട് - അതിനെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അതു ശരിയാക്കി- ഉപയോഗിക്കരുത്, നീക്കംചെയ്തു ഓടിക്കണം - പകരം ആ സമയം ആരെവിടെ എമ്മെസോഫീസ് ഉപയോഗിക്കുന്നു, ആര് എവിടെ മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കുന്നു എന്നൊക്കെ തന്നെ നോക്കണം.

വല്ലതും എഴുതുന്നതിനുമുമ്പു് ഇതൊക്കെ സത്യമാണോ എന്നൊന്നാലോചിച്ചൂടെ ചേട്ടാ. അഞ്ജലിയെ ഇറക്കിവിടുകയല്ല , മറിച്ചു് ബഗ്ഗ് ഫിക്സ് ചെയ്തു് പാക്കേജ് ചെയ്തു് ഫെഡോറയിലും ഡെബിയനിലും ചേര്‍ക്കുകയാണു് ചെയ്തതു്. നേരത്തേയുള്ള കര്യാത്തന്റെ കമന്റിലെ ലിങ്കു നോക്കൂ..ഇല്ലാത്ത രോഗത്തിനു മരുന്നില്ലെന്നതു ശരിതന്നെ..പിന്നെ വ്യക്തമായ ലൈസന്‍സ്.. വ്യക്തമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സില്ലെങ്കില്‍ ഒരു ഫോണ്ടും ഡെബിയന്റെ അടുത്തുകൂടി പോവില്ല മാഷേ...
അതെ. മൈക്രോസോഫ്റ്റുമായി ആരൊക്കെ കരാറുണ്ടാക്കുന്നുണ്ടോന്നു നോക്കുന്നതിനിടയില്‍ തന്നെയാ ഈ ഫോണ്ടുകള്‍ ബഗ്ഗ് ഫിക്സു ചെയ്തതും പാക്കേജ് ചെയ്തതും!
എന്താ അതൊന്നും പാടില്ലെന്നാണോ?



ഇക്കാര്യത്തില്‍ നിങ്ങള്‍ താല്‍പര്യം കാണിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വസ്തുതാധിഷ്ഠിതമായ ഒരു സംവാദത്തിനാണെങ്കില്‍ തയ്യാറാണു്. പക്ഷേ കുറ്റം പറയല്‍ മാത്രമാവുമ്പോള്‍ അതിലൊരു കാര്യവുമില്ല.

ഹിച്ച്കോക്ക് കഞ്ഞിക്കുഴി said...

കര്യാത്തന്‍ said...
അഞ്ജലിപ്പെണ്ണിനെ രഘുച്ചെക്കന്റെ കൂടെമാത്രമല്ല വേറെ കുറെ കൂട്ടുകാരുടെയും കൂടെ ചന്തത്തില്‍ നിറുത്തിയിരിക്കുന്നതു കാണണോ?

അഞ്ജലിയെ ഡെബിയനില് നിന്ന് ഒഴിവാക്കണം എന്ന് ആരും പറഞ്ഞിട്ടില്ലന്ന് ചങ്കില് കൈവച്ച് പറയാമോ????

അല്ലങ്കില് തന്നെ അത് പുതിയ അഞ്ജലിക്ക് സമമാണോ?? അല്ല.

santhoshtr said...
വിന്‍ഡോസില്‍ ഇപ്പോഴും ഈ പ്രശ്നങ്ങളൊക്കെ ഉണ്ടു താനും. ഫെഡോറയുടെയോ ഉബുണ്ടുവിന്റെയോ ഡെബിയന്റെയോ പുതിയ പതിപ്പുപയോഗിക്കുക.

വിന്ഡോസില് ഒരു കുറ്റ്യാടിയോ മറ്റോ പ്രശ്നമായി വല്ലപ്പോഴും കാണാം. ഫെഡോറ 9-ലും ഉബുണ്ടു 8.4ലും ഡിസ്പ്ലേ ശരിയല്ല ശരിയല്ല ശരിയല്ല. ആന്തരികമായി തെറ്റുകള് കാണുമായിരിക്കും എന്ഡ് യൂസറിനു എപ്പോഴും ഡിസ്പ്ലേ ആണു പ്രധാനം ചേട്ടന്മാരേ....


സിബു കോഴകൊടുത്താണ്‌(;-)) യൂണികോഡില് മലയാളം പുനര്നിര്‌വചിച്ചതെന്ന് ആരും എവിടേയും പറഞ്ഞിട്ടില്ലേ? അത്രയും നിന്ദയൊന്നും ഈ പോസ്റ്റിലില്ല. കുറഞ്ഞപക്ഷം ഇതൊരു സംഘത്തിനിട്ടെങ്കിലുമല്ലേ... പുതുക്കി പുതുക്കി പുതുക്കി പുതിയലിപിയായി പോയ അഞ്ജലിയും സത്യത്തില് എനിക്കിഷ്ടമല്ല :-(

Hiran Venugopalan said...

അല്ലങ്കില് തന്നെ അത് പുതിയ അഞ്ജലിക്ക് സമമാണോ?? അല്ല.

കഞ്ഞിക്കുഴി,
ഈ ബഗ്ഗ് ഫിക്സ്സ് എന്നാല്‍ പരിപാടി സമമാക്കലല്ലാ, തെറ്റുതിരുത്തലാ. മലയാളം വൃത്തിയായി വരുന്ന ഒരു ഫോണ്ടുതന്നെയാണു് ഡെബിയനിലെ അഞ്ജലി. അഥവാ വല്ല പ്രശ്നവും കണ്ടാല്‍ ഒന്നറീച്ചേക്കണേ..മറ്റുള്ളോര്‍ പറഞ്ഞ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ യൂണികോഡൊന്നുമല്ലാ...പത്തുപ്രാവശ്യം ശരിയല്ല എന്നു പറയാതെ ഒരു പ്രാവശ്യം ബഗ്ഗിട്ടുനോക്കു! മലയാളത്തെ ഉദ്ധരിക്കുന്നതു് ശാസ്ത്രജ്ഞന്മാര്‍ മാത്രമല്ല, ഹിച്ച്കോക്കന്മാരുമുണ്ടെന്നു നമ്മുക്കു് ലോകത്തെ കാണിച്ചുകൊടുക്കാം!

Anonymous said...

ഫിക്സ് ചെയ്യുക എന്നാല്‍ ആറ്റോമിക് ചില്ല് ഒഴിവാക്കുക എന്നല്ല.

കര്യാത്തന്‍ said...
> ഈയുള്ളവന്റെ തലയില്‍ പകരം നിലാവെളിച്ചം മാത്രമാണുള്ളത്. -Yes, we can understand that.. That's why we are trying our best. :)

ഇതാണ്‌ ഇവരുടെ സമീപനം തന്നെ.. പിന്നെങ്ങിനെ ശരിയാകും

Hiran Venugopalan said...

Mr. Anony...
>ഫിക്സ് ചെയ്യുക എന്നാല്‍ ആറ്റോമിക് ചില്ല് ഒഴിവാക്കുക എന്നല്ല.


ആ ഫോണ്ടിന്റെ ഡെബിയനിലുണ്ടായിരുന്ന വര്‍ഷനില്‍ എന്തൊക്കെ പ്രശ്നമുണ്ടെന്നു ഉപയോഗിക്കുന്നവര്‍ എന്നോടു പറഞ്ഞിരുന്നു..കെവിനുമായി ഞാന്‍ സംസാരിച്ചിരുന്നു.. അതുപ്രകാരമാണു് ഞാന്‍ ബഗ്ഗ് നോക്കിയതും കണ്ടുപിടിച്ചതും മാറ്റിയതും...

അനോണിമാരുടെ ശല്യംകാരണം ഓപണ്‍ ഐഡി കണ്ടുപിടിച്ചവിവരം അങ്ങേയ്ക്കറിയത്തില്ലേ?